• Breaking News

    'പുനർഗേഹം'; മത്സ്യത്തൊഴിലാളികൾക്ക് പുതിയ ഭവനപദ്ധതി പ്രഖ്യാപിച്ച്‌ സംസ്ഥാന സർക്കാർ

    'Rebirth'; State government announces new housing scheme for fishermen,www.thekeralatimes.com

    കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് പുതിയ ഭവന പദ്ധതി പ്രഖ്യാപിച്ച്‌ സംസ്ഥാന സർക്കാർ. പുനർഗേഹം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ നി‍ർമ്മാണോത്ഘാടനം ബുധനാഴ്ച നടക്കും. ലൈഫ് ഭവന പദ്ധതി വലിയ വിജയമായിരുന്നു എന്ന സർക്കാർ പ്രചാരണങ്ങൾക്ക് പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

    തിരുവനന്തപുരം ശംഖുമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. 2450 കോടി രൂപയുടേതാണ് പദ്ധതി. ഇതിൽ 1298 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചെലവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.