കൊച്ചി മെട്രോ: വൈറ്റില മുതല്‍ തൈക്കൂടം വരെയുള്ള സര്‍വീസ് മുടങ്ങി
കൊച്ചി മെട്രോയുടെ വൈറ്റില മുതല്‍ തൈക്കൂടം വരെയുള്ള ട്രാക്കിലെ സര്‍വീസ് മുടങ്ങി. എട്ടേമുക്കാല്‍ മുതലാണ് സര്‍വിസ് നിര്‍ത്തിവെച്ചത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിശദീകരണം. സര്‍വീസ് ഉടനടി പുനരാരംഭിക്കാന്‍ നടപടി എടുത്തു വരുന്നതായും സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

