• Breaking News

    കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സുഭാഷ് വാസു

    Kuttanad by-election: Subhash Vasu for Senkumar candidate,www.thekeralatimes.com

    കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ടി.പി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സുഭാഷ് വാസു വിഭാഗം നീക്കം നടത്തുന്നെന്ന് സൂചന.

    ഇതോടെ ബിഡിജെഎസിനെയും എന്‍ഡിഎ സംസ്ഥാന ഘടകത്തെയും തീരുമാനം ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കും. നാളെ വൈകീട്ട് കുട്ടനാട്ടില്‍ വച്ചാണ് പ്രഖ്യാപനം.

    മത്സര രംഗത്തു നിന്നും സെന്‍കുമാര്‍ പിന്‍മാറുകയാണെങ്കില്‍ സുഭാഷ് വാസു തന്നെ മത്സരത്തിനിറങ്ങാനാണ് സാധ്യത.

    കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുഭാഷ് വാസു 33,000-ത്തിലധികം വോട്ടുകള്‍ നേടിയിരുന്നു.