മഹാരാഷ്ട്രയിൽ എണ്‍പത് ശതമാനം കോവിഡ് ബാധിതർക്കും രോഗലക്ഷണമില്ല: ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ച 80 ശതമാനം രോഗികൾക്കും രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിലവിൽ 7,628 കൊറോണ വൈറസ് കേസുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. രാജ്യത്തെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. ഈ രോഗികളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്നുള്ളവരാണ്.
“അടുത്ത മൂന്നോ നാലോ മാസം വളരെ പ്രധാനപ്പെട്ടതായിരിക്കും,” ലോക്ക്ഡൗൺ നീക്കുകയെന്ന സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട് ദൗത്യത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. “ഡോക്ടർമാർ അവരുടെ ക്ലിനിക്കുകൾ ആരംഭിക്കണം. ഡയാലിസിസ് സെന്ററുകൾ ആരംഭിക്കണം,” അടിയന്തിര ആവശ്യങ്ങളുടെ ഉദാഹരണങ്ങൾ നൽകി അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ചില കാര്യങ്ങൾ പുനരാരംഭിക്കുകയാണ്. ഇന്ന് വൈകുന്നേരം ഞാൻ ഇത് പഠിക്കാൻ പോകുന്നു. 30 ന് ശേഷം എന്തുചെയ്യണമെന്ന് ആഹ്വാനം ചെയ്യും. ഈ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം നമ്മുടേതാണ്. ഇത് ക്ഷമ ആവശ്യമുള്ള ഒന്നാണ്. നമ്മൾ വൈറസിനെ പൂർണ്ണമായും നശിപ്പിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.