• Breaking News

    ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ തന്നെ മോദി കൈക്കൊണ്ട ധീരമായ തീരുമാനങ്ങളെക്കുറിച്ച് ഷൊയ്ബ് അക്തർ പറയുന്നത്

    Shoaib Akhtar recounts the bold decisions Modi made in the early days of lockdown,www.thekeralatimes.com


    കറാച്ചി്; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍ രം​ഗത്ത്, കോവിഡ് സമയത്ത് കൈക്കൊണ്ട നടപടികളെക്കുറിച്ചാണ് അക്തർ വ്യക്തമാക്കിയത്, മോദിയുടെ തീരുമാനങ്ങൾ എങ്ങനെ ഇന്ത്യക്ക് ​ഗുണകരമായെന്നും അക്തർ വ്യക്തമാക്കുകയുണ്ടായി.

    ഇന്ന് കൊവിഡ് വ്യാപനത്തില്‍ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് അഭിനന്ദാര്‍ഹമെന്നാണ് അക്തർ പറഞ്ഞത്, പ്രധാനമന്ത്രിയെ അഭിനന്ദിക്കാനും അക്തർ മറന്നില്ല,ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും വളരെ ലാളിത്യമുള്ള വ്യക്തികളാണ്, സച്ചിന്‍ ഒരിക്കലും സ്ലഡ്ജിങ്ങിന് മറുപടി പറയാന്‍ ആഗ്രഹിച്ചിരുന്നില്ല, എല്ലാം ബാറ്റുകൊണ്ട് ലഭിച്ചിരുന്നു.

    കൂടാതെ സൗരവ് ഗാംഗുലിയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കാതെ വയ്യ,, ഗ്രേഗ് ചാപ്പലിന് ശേഷം അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി.,വിരമിച്ചതിന് ശേഷം കമന്റേറ്ററായി, പിന്നാലെ ബിസിസിഐ പ്രസിഡന്റ്, ഇപ്പോഴും തളരാതെ നില്‍ക്കുന്നു,, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു, കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്, ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഏറ്റവും മികച്ച തീരുമാനമാണെന്നും അക്തർ പറഞ്ഞു.

    ലോക്ക് ഡൗൺ കാര്യത്തിൽ‌ പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുക തന്നെ വേണം, വ്യക്തിപരമായി ഞാന്‍ ഒരു രോഹിത് ശര്‍മ ആരാധകനാണ്, ഞാന്‍ ഒരിക്കല്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട് അയാളുടെ ക്ലാസിനെ കുറിച്ച്‌,, ലോകത്ത് ഏറ്റവും മികച്ച ടൈമിങ്ങിന് ഉടമയാണ് രോഹിത്, ഞാന്‍ കളിച്ചുകൊണ്ടിരിക്കണ സമയത്താണ് കോലി കളിച്ചിരുന്നതെങ്കില്‍ എറൗണ്ട് ദ വിക്കറ്റില്‍ നിരന്തരം ബൗണ്‍സര്‍ എറിയുമായിരുന്നു.

    കൂടാതെ വ്യക്തിപരമായി ബാബര്‍ അസം, കോലി, രോഹിത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ലോകത്തെ മികച്ച അഞ്ച് താരങ്ങളായി ഞാന്‍ കരുതുന്നത്,, സ്റ്റീവ് സ്മിത്തിന ഇക്കൂട്ടത്തില്‍ പെടുത്താനായില്ല,, ഇന്ത്യക്ക് ലഭിച്ച മരതകമാണ് വിരാട് കോലി,, എന്നാല്‍ ഒരു ഇന്ത്യ- പാകിസ്ഥാന്‍ പരമ്ബര നടക്കേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.