• Breaking News

    പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാമെന്ന് കേന്ദ്രസർക്കാർ ഉത്തരവ്

    Govt orders repatriation of NRIs to India,www.thekeralatimes.com

    പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി. വിദേശകാര്യമന്ത്രാലയത്തിൻറെയും ആരോഗ്യമന്താലയത്തിൻറെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാം എന്ന് ഉത്തരവിൽ പറയുന്നു. ഇതോടെ ഈ ദിവസങ്ങളിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ട മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിൽ തിരിച്ച് എത്തിക്കാൻ സാധിക്കും. അതേസമയം കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടു വരാൻ സാധിക്കില്ല. കൊവിഡ് രോഗികൾ മരണപ്പെട്ടാൽ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്കരിക്കുന്നതാണ് പതിവ്.

    ഇതിനിടെ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ഇന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബേ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ആശയവിനിമയം നടത്തി. വിദേശത്ത് നിന്നും തിരികെ വരുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.