മഹാമാരിയിൽ വിറച്ച് ലോകം; രോഗബാധിതർ 29 ലക്ഷത്തിലേറെ, മരണം രണ്ടുലക്ഷം കടന്നു
ലോകത്ത് കോവിഡ്-19 ബാധിച്ചുള്ള മരണം രണ്ടുലക്ഷം കവിഞ്ഞു. ആഗോള തലത്തിൽ മരണസംഖ്യ 2,03,269 ആയി.അമേരിക്കയിലാണ് കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 650 പേരാണ് അമേരിക്കയില്‍ മരിച്ചത്. 29,20,905 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചികിൽസയിലുള്ള 58,202 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 8,36,638 പേർ രോഗം മാറി ആശുപത്രി വിട്ടു.
അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പുതുതായി 5719 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുഎസിൽ രോഗബാധിതരുടെ എണ്ണം 960,651ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,256 ആയി ഉയർന്നു. രോഗം ബാധിച്ച് ആളുകള്‍ മരിക്കുമ്പോഴും അമേരിക്കയില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ഇറ്റലിയില്‍ മരണസംഖ്യ 26, 384 ആയി. സ്പെയിൻ (22,904), ഇറ്റലി (26,384), ഫ്രാൻസ് (22,245), യു.കെ. (20,319) എന്നിങ്ങനെയാണ് മരണം.
ശനിയാഴ്ച റഷ്യയിൽ 5966 പേർക്കാണ് രോഗം ബാധിച്ചത്. ബ്രസീൽ (2229), ബെൽജിയം (1032), ഇറാൻ (1134), സൗദി അറേബ്യ (1197), മെക്സിക്കോ (1239) എന്നിവിടങ്ങളിലാണ് കൂടുതൽപേർക്ക് രോഗംബാധിച്ചത്. ബെൽജിയം (238), നെതർലൻഡ്സ് (120), മെക്സിക്കോ (152) എന്നിവിടങ്ങളിൽ കൂടുതൽ മരണവും റിപ്പോർട്ടുചെയ്തു.