• Breaking News

    ഇന്ത്യയിലെ കോവിഡ് മുക്തമായ ജില്ലകളുടെ വിശദ വിവരങ്ങൾ പുറത്ത്

    Details of Covid-Free districts of India released,www.thekeralatimes.com

    ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് മുക്തമായ ജില്ലകളുടെ വിശദ വിവരങ്ങൾ പുറത്തു വിട്ടു. 283 ജില്ലകൾ ആണ് കോവിഡ് മുക്തമായത്. 64 ജില്ലകളിൽ കഴിഞ്ഞ ഏഴ് ദിവസമായി കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. 48 ജില്ലകളിൽ 14 ദിവസമായി കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

    രോഗവിമുക്തി നേടുന്നവരുടെ എണ്ണം 21.9 ശതമാനമായിട്ടുണ്ട്. 33 ജില്ലകളിൽ 21 ദിവസമായും 18 ജില്ലകളിൽ 28 ദിവസമായും കൊവിഡ് കേസുകളൊന്നും ഇല്ല. രാജ്യത്ത് ആകെ ഉള്ളത് 736 ജില്ലകളാണ്. അതേസമയം, രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വൻവർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്.

    കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസിലെ ഗാർഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസിലെ നഴ്‌സിനും രണ്ട് കുട്ടികൾക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിൽ കൊവിഡ് പിടിപെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ബദറുദിൻ ഷെയ്ഖ് മരിച്ചു. രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 26,917 ആയി. ഇതുവരെ 826 പേർ മരിച്ചു.