• Breaking News

    വര്‍ഷങ്ങള്‍ക്കു ശേഷം ഗംഗാ നദിയില്‍ ഗംഗാ ഡോള്‍ഫിന്‍, ഗംഗയിലെ മാലിന്യം കുറയുന്നെന്ന് സൂചിപ്പിച്ച് ദേശീയ ജലജീവി , വീഡിയോ

    Years later, the Ganga Dolphin on the Ganga River, a national aquatic life video, indicating that the Ganga pollution is declining,www.thekeralatimes.com

    ഗംഗാ നദിയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ ദേശീയ ജല ജീവിയായ ഗംഗാ ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെട്ടു. വംശ നാശത്തിന്റെ വക്കിലുള്ള ജലജീവിയെയാണ് ഗംഗയില്‍ കണ്ടെത്തിയത്. നദിയില്‍ നീന്തിത്തുടിക്കുന്ന ഈ ഡോള്‍ഫിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

    ഉത്തര്‍പ്രദേശിലെ മീറത്തിലെ ഗംഗാ നദി ഭാഗത്താണ് ഡോള്‍ഫിനെ കണ്ടത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ ആകാശ് ദീപ് ബധവാന്‍ ആണ് ഡോള്‍ഫിന്‍രെ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

    ഗംഗാനദിയിലെ മാലിന്യത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിലാണ് ഡോള്‍ഫിന്റെ വരവ്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വ്യവസായശാലകളുള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ ഗംഗയിലെ വെള്ളം വളരെ വര്‍ഷങ്ങള്‍ക്കു ശേഷം മാലിന്യമുക്തമായി എന്ന് പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്യത്തെ മിക്ക നദികളും ലോക്ഡൗണ്‍ കാലത്ത് മാലിന്യമില്ലാതെയാണ് ഒഴുകുന്നത്.
    കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിയിലും ഗംഗാ ഡോള്‍ഫിനുകളെ കണ്ടെത്തിയിരുന്നു. 2009 ഒക്ടോബര്‍ 5 നാണ് കേന്ദ്ര സര്‍ക്കാര്‍ ഗംഗാ ഡോള്‍ഫിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ചത്. ആ വര്‍ഷം മുതല്‍ ആസാമിന്റെ ഔദ്യോഗിക ജലജീവിയും ഈ ഡോള്‍ഫിനാണ്.