• Breaking News

    കോവിഡ്; മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ നില വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

    Covid; Government sources confirm Maharashtra Chief Minister's position,www.thekeralatimes.com

    മഹാരാഷ്ട്ര: അടുത്തിടെ കോവി‍‍ഡ് ബാധിച്ച മഹാരാഷ്ട്ര ഭവനമന്ത്രി ജിതേന്ദ്ര ആവാഡിന്റെ (54)നില തൃപ്തികരമെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി,, താനെയ്ക്കടുത്തു മുളുണ്ടിലെ ഫോർട്ടിസ് ആശുപത്രിയിലാണിപ്പോൾ,, രാജ്യത്ത് ആദ്യമായാണു മന്ത്രിക്കു കോവിഡ് ബാധ സ്ഥിതീകരിക്കുന്നത്.

    അടുത്തിടെ കൊവിഡ് സ്ഥിതീകരിച്ച മഹാരാഷ്ട്ര ഭവനമന്ത്രി ജിതേന്ദ്ര ആവാഡിന്റെ (54) നിലയെക്കുറിച്ച് വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ. മുംബൈ താനെയ്ക്കടുത്തു മുളുണ്ടിലെ ഫോർട്ടിസ് ആശുപത്രിയിലാണിപ്പോൾ ആവാഡ് ചികിത്സയിലുള്ളത്, രാജ്യത്ത് ആദ്യമായാണ് മന്ത്രിക്ക് കൊവിഡ് സ്ഥിതീകരിക്കുന്നത്, മന്ത്രിയുടെ നില തൃപ്തികരമാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

    ഡൽഹിയിലെ മത സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ പരിശോധന നടത്തിയപോലീസ് ഉദ്യോ​ഗസ്ഥനുമായി മന്ത്രി പലവട്ടം ചർച്ച നടത്തുകയും ചെയ്തിരുന്നു, ഉദ്യോഗസ്ഥനു പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ ആവാഡിന്റെ സുരക്ഷാസംഘത്തിലെ ഏതാനും പേർക്കും. തുടർന്നു മന്ത്രിയും കുടുംബവും രണ്ടാഴ്ചയോളം വീട്ടിൽ ക്വാറന്റീനിൽ ആയിരുന്നു. 13നു പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നെങ്കിലും പിന്നീടു ശ്വാസതടസ്സം ഉണ്ടായപ്പോഴാണ് ആശുപത്രിയിലെത്തിയത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തി. എൻസിപി മന്ത്രിയാണ് ആവാഡ്.