• Breaking News

    ഭാഗികമായി ട്രെയിൻ സർവീസ് തുടങ്ങാൻ ആലോചിക്കുന്നതായി റെയിൽവേ

    Railways plans to start partial train service,www.thekeralatimes.com

    കൊവിഡ് കാരണം ട്രെയിൻ സർവീസുകളെല്ലാം തന്നെ നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഭാഗികമായി സർവീസ് പുനഃരാരംഭിക്കാൻ ആലോചിച്ച് റെയിൽവേ. അടിയന്തര സ്വഭാവമുള്ള യാത്രകളാണ് റെയിൽവേ വീണ്ടും തുടങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ടുള്ളത്. കൂടിയ തുകയായിരിക്കും യാത്ര ചെയ്യുന്നവരിൽ നിന്ന് ഈ സർവീസുകളിൽ ഈടാക്കുക. ഈ ട്രെയിനുകൾ എണ്ണത്തിൽ കുറവായിരിക്കുമെന്നുമാണ് വിവരം. ഇത്തരം സർവീസുകൾ നടത്താനുള്ള ശുപാർശ റെയിൽവേ മന്ത്രാലയത്തിന്റെ കൈയിലുണ്ട്. ഗ്രീൻ സോണുകളിൽ മാത്രമാകും ആദ്യം ട്രെയിൻ ഓടിക്കുക. ഹോട്ട് സ്‌പോട്ടുകൾ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കുകയോ ചെയ്യും.

    യാത്രക്കാർ തിക്കിത്തിരക്കുമെന്നതിനാൽ ജനറൽ കമ്പാർട്ടുമെന്റുകൾ ഈ ട്രെയിനുകളിലുണ്ടാകില്ല. സ്ലീപർ കോച്ചുകൾ മാത്രമായിരിക്കും ഈ ട്രെയിനുകളിലുണ്ടായിരിക്കുക. ടിക്കറ്റ് നിരക്കിൽ മുതിർന്ന പൗരന്മാർ, അംഗപരിമിതർ, വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾക്ക് ഇളവുകളും ഉണ്ടാകില്ല. ടിക്കറ്റില്ലാതെയുള്ള യാത്രയും കർശനമായി തടയും.