• Breaking News

    രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ കോവിഡ് അതിവേഗം പടരുന്നു; ഏറ്റവും കുറവ് കേരളത്തില്‍, രോഗിയില്‍ നിന്നും രോഗം പകർന്നത് 0.40 പേരിലേക്ക്

    Covid spreads rapidly in seven states in the country; In Kerala, the lowest incidence was 0.40,www.thekeralatimes.com

    രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലാണ് കോവിഡ് 19 രോഗം വ്യാപിക്കുന്നതെന്ന് മുന്നറിയിപ്പ്. രാജ്യത്തെ മൂന്നില്‍ രണ്ട് കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളിലാണുള്ളത്. ലോക്ഡൗണ്‍ ഒരു മാസം പൂര്‍ത്തിയായ അവസരത്തിലാണ് ഐ.ഐ.ടി ഡല്‍ഹിയിലെ ഗവേഷകര്‍ കോവിഡ് വ്യാപന നിരക്ക് വ്യക്തമാക്കുന്ന വെബ് സൈറ്റുമായി എത്തിയിരിക്കുന്നത്. ഒരു രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് ഏറ്റവും കുറവ് കോവിഡ് പകരുന്ന നിരക്കുള്ള സംസ്ഥാനം കേരളമാണ്.

    ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലുണ്ടാകുന്നത്. ഇതില്‍ തന്നെ ഏറ്റവും കുറവ് ജാര്‍ഖണ്ഡിലും കൂടുതല്‍ ഗുജറാത്തിലുമാണ്. PRACRITI അഥവാ PRediction and Assesment of CoRona Infections and Transmission in India എന്നാണ് ഐ.ഐ.ടി ഡല്‍ഹിയിലെ ഗവേഷകര്‍ തങ്ങളുടെ വെബ്‌സൈറ്റിന് പേരിട്ടിരിക്കുന്നത്. ആര്‍ക്കും മൊബൈലിലൂടെയും അല്ലാതെയും ഈ വെബ് സൈറ്റില്‍ കയറി ഇന്ത്യയിലെ കൊറോണ വൈറസ് പടരുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം.

    Covid spreads rapidly in seven states in the country; In Kerala, the lowest incidence was 0.40,www.thekeralatimes.com

    രാജ്യത്തെ കോവിഡ് രോഗികളില്‍ 60ശതമാനവുമുള്ളത് 19 സംസ്ഥാനങ്ങളിലെ 100 ജില്ലകളിലാണെന്ന് ഡാഷ് ബോര്‍ഡ് കാണിക്കുന്നു. രോഗികളുടേയും രോഗം മാറിയവരുടേയും എണ്ണവും ഗവേഷകരുടെ പ്രവചനവും ഗ്രാഫ് രൂപത്തില്‍ നല്‍കിയിരിക്കുന്നു. ഒരു കോവിഡ് രോഗിയില്‍ നിന്നും എത്രപേരിലേക്ക് രോഗം പകര്‍ന്നുവെന്ന് കാണിക്കുന്ന R0 നിരക്ക് ഏറ്റവും കൂടുതലുള്ളത്(3.3) ഗുജറാത്തിലാണ്. ഓരോ കോവിഡ് രോഗിയില്‍ നിന്നും ഗുജറാത്തില്‍ 3.3 പേരിലേക്ക് രോഗം പകര്‍ന്നതായാണ് കണക്ക്. R0 നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തില്‍ ഒരു കോവിഡ് രോഗിയില്‍ നിന്നും 0.40 പേരിലേക്കാണ് രോഗം പകര്‍ന്നിട്ടുള്ളത്.

    കോവിഡ് വ്യാപനത്തിന്റേ ദേശീയ ശരാശരിയേക്കാള്‍(1.8) കൂടുതലുള്ള 100 ജില്ലകളില്‍ 28 എണ്ണത്തിലെ വിവരങ്ങള്‍ മാത്രമേ വെബ് സൈറ്റിലുള്ളൂ. രാജസ്ഥാന്‍ 5, യു.പി 4, മധ്യപ്രദേശ് 4, ഗുജറാത്ത് 4, തമിഴ്‌നാട് 3, മഹാരാഷ്ട്ര 3, കര്‍ണ്ണാടക 2, പഞ്ചാബ് 1 എന്നിങ്ങനെ ഒമ്പത് സംസ്ഥാനങ്ങളിലാണ് ഈ ജില്ലകളുള്ളത്.