• Breaking News

    പോലീസിന്റെ ഡ്രോൺ പരിശോധനയിൽ കണ്ടത് തോട്ടത്തിലിരിക്കുന്ന കമിതാക്കളെ; ഒടുവിൽ സംഭവിച്ചത്, ഇങ്ങനെയൊന്നും ചെയ്യരുതേ പോലീസെയെന്ന് സോഷ്യൽ മീഡിയ

    A police drone inspection found lovers in the garden; What happened in the end, the police say?,www.thekeralatimes.com

    ചെന്നൈ: ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോൺ പരിശോധനയിൽ കുടുങ്ങി കമിതാക്കൾ. കഴിഞ്ഞ ദിവസം തമിഴ്നാട് തിരുവെള്ളൂരിലാണ് സംഭവം. ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെ തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കളാണ് നേരിട്ടുകാണാൻ തീരുമാനിച്ചത്. കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യുക്കാലി മരത്തിന് കീഴിലിരിക്കുകയായിരുന്നു ഇരുവരും. തലയ്ക്ക് മുകളിൽ ഡ്രോൺ പറക്കുന്നത് കണ്ടതോടെ കമിതാക്കൾ സ്ഥലം വിട്ടു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്‌ത രസകരമായ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.