ഇന്ത്യയിൽ കോവിഡ് ബാധിതർ 58 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 86,052 പേർക്ക് രോഗം, 1141 മരണം
ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. രോഗബാധിതുരടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,052 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
58,18,517 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസമാകുന്നു. കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയർന്നു
ഇതുവരെ 47,56,165 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. അതേസമയം ഒരു ദിവസം ആയിരത്തിന് മുകളിലാണ് മരണം. ഇന്നലെ 1141 പേർ കോവിഡ് ബാധിച്ച് മരിച്ചു. 92,290 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കർണാടക, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുകയാണ്.

