അരുവിക്കര മൈലമ്മൂട്ടിൽ ജനകീയ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി
നെടുമങ്ങാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അരുവിക്കര ഗ്രാമപഞ്ചായത്തിലെ മൈലമൂട് വാർഡിൽ പ്രവാസി മലയാളി സംരംഭമായി ആരംഭിച്ച ജനകീയ മത്സ്യകൃഷി പ്രകൃതി ആഗ്രോഫാമിൽ നിർമ്മിച്ച കുളത്തിൽ നിന്നും മത്സ്യ വിളവെടുപ്പ് നടത്തി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽ പെട്ട മത്സ്യം വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി അധ്യക്ഷയായി. വാർഡ് അംഗം വിജയകുമാരി ബാബു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എസ്.പ്രീത, അരുവിക്കര വാർഡ് അംഗം വി.വിജയൻ നായർ, അരുവിക്കര ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ.രാജ്‌മോഹൻ, ഫിഷറീസ് ഡിപ്പാർട്മെന്റ് കോർഡിനേറ്റർ വീണ, അരുവിക്കര ബാബു, മൈലമൂട് മോഹൻദാസ് എന്നിവർ പങ്കെടുത്തു. പ്രവാസി കർഷകനായ മുഹമ്മദ് ഷാഫി പാട്ടത്തിനെടുത്ത 72 സെന്റ് സ്ഥലത്താണ് ഫാം തുടങ്ങിയത്. ഈ പദ്ധതിക്കാവശ്യമായ തുക അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയായി നൽകുകയായിരുന്നു.

