കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ കോൺഗ്രസ് ധർണ്ണ
നെടുമങ്ങാട്: കേന്ദ്ര സർക്കാരിൻ്റെ കർഷക ബില്ലിനെതിരെ കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂഴി ജംഗ്ഷനിൽ ധർണ്ണ നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ശേഖരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനാട് സുരേഷ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പുരുഷോത്തമൻ, ഡി.സി.സി അംഗം രഘുനാഥൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.മുജീബ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ചുള്ളിമാനൂർ അക്ബർഷാ, മൂഴി സുനിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഇര്യനാട് രാമചന്ദ്രൻ, വേങ്കവിള സുരേഷ്, വേണുഗോപാൽ, നൗഷാദ് കല്ലിയോട് തുടങ്ങിയവർ സംസാരിച്ചു.