• Breaking News

    പഴകുറ്റി വെമ്പായം റോഡിന്റെ ശോച്യാവസ്ഥ: യൂത്ത് കോൺഗ്രസ് ധർണ്ണ നടത്തി

    Dilapidated condition of Pazhakutty Vembayam Road: Youth Congress held a dharna , www.thekeralatimes.com

    നെടുമങ്ങാട്: പഴകുറ്റി വെമ്പായം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെയും കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം  ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അബിൻ ഷീരജ് നാരായൺ, കോൺഗ്രസ്  മൂഴി മണ്ഡലം പ്രസിഡൻറ് കെ.ശേഖരൻ, കോൺഗ്രസ് വാമനപുരം ബ്ലോക്ക് ഭാരവാഹികളായ വേട്ടംപള്ളി സനൽ, എൻ.രാജശേഖരൻ, നേതാക്കളായ പി.എൻ.ഷീല, ചിത്രരാജൻ, പത്മിനിഅമ്മ, വേങ്കവിള സുരേഷ്, സജീവ് എന്നിവർ പങ്കെടുത്തു.