എനിക്കും സിനിമയിൽ നിന്ന് ലെെംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട് : കസ്തൂരി
തനിക്കും സിനിമയിൽ നിന്ന് ലെെംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി. സംവിധായകൻ അനുരാഗ് കശ്യപിനെതിരേ ഉയർന്നുവന്ന സാഹചര്യത്തിലാണ് അവർ ഇക്കാര്യം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്.
‘വ്യക്തമായ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുന്നത് അസാധ്യം. എന്നാൽ ഒന്നോ അതിലധികമോ പേരുകൾ നശിപ്പിക്കാൻ അവർക്ക് കഴിയും. മറ്റ് ഒരു ഗുണവുമില്ല”- കസ്തൂരി കുറിച്ചു.
കസ്തൂരിയുടെ പോസ്റ്റിന് താഴെ ഒരാൾ നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചത് എങ്കിൽ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ’എന്ന ചോദ്യം ഉന്നയിച്ചു. എന്ത് അടുപ്പമുള്ളയാൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്”- കസ്തൂരി കുറിച്ചു.
കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് ആരാധകർ ആവശ്യപ്പെട്ടെങ്കിലും കസ്തൂരി അതിന് തയ്യാറായില്ല.

