• Breaking News

    ബാര്‍ക് റേറ്റിംഗില്‍ മാതൃഭൂമിയേയും പിന്നിലാക്കി ജനത്തിന്റെ കുതിപ്പ്, ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്

    Asianet retains top spot in Barclays rankings , www.thekeralatimes.com

    മലയാളത്തിലെ വാര്‍ത്താ ചാനലുകളുടെ ഏറ്റവും പുതിയ ബാര്‍ക് (BARC) റേറ്റിംഗില്‍ ജനം ടിവിയ്ക്ക് കുതിപ്പ്. ജനം ടി വി പ്രേക്ഷക സ്വീകാര്യതയില്‍ അഞ്ചാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തേയ്ക്ക് മുന്നേറി. മാതൃഭൂമി, ന്യൂസ് 18, മീഡിയ വണ്‍ ചാനലുകളെയാണ് ജനം പിന്നിലാക്കിയത്. ഏഷ്യാനെറ്റ് തന്നെയാണ് ഒന്നാമത്. രണ്ടാം സ്ഥാനം 24 ന്യൂസും മൂന്നാം സ്ഥാനം മനോരമയും നിലനിര്‍ത്തി.

    നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം. മുൻപ് 2018-ലെ ശബരിമല പ്രക്ഷോഭകാലത്ത് രണ്ടാം സ്ഥാനത്ത് എത്തി മറ്റ് ചാനലുകളെ ജനം ടി വി ഞെട്ടിച്ചിരുന്നു, സ്വര്‍ണക്കള്ളക്കടത്ത് കേസ് കൈകാര്യം ചെയ്യുന്നതില്‍ കാണിച്ച മികവാണ് ജനം ടിവിക്ക് തുണയായത് എന്നാണ് വിലയിരുത്തല്‍. പല എക്‌സിക്ലൂസിവ് വാര്‍ത്തകളും ജനം ഉയര്‍ത്തി കൊണ്ടു വന്നിരുന്നു.

    ചാനല്‍ പ്രവര്‍ത്തകനെതിരെ ഉയര്‍ന്ന ആരോപണം ഫലപ്രദമായി കൈകാര്യം ചെയ്തതും നേട്ടമായി. എന്നാല്‍ അഞ്ചാം സ്ഥാനത്തായിരുന്നു പിന്നീട് ഇരിപ്പിടം. രണ്ട് പ്രാവശ്യം ആറാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. എന്നാല്‍ ഇപ്പോൾ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ജനം ടിവി നടത്തുന്ന കുതിപ്പ് ബിജെപി അണികള്‍ക്ക് ആവേശമായിട്ടുണ്ട്.