• Breaking News

    ‘മരുമോന്‍ ഇല്ലാതായപ്പോള്‍, പുതിയൊരു മരുമോന്റെ ആവശ്യം ഉണ്ടായിരുന്നോ?’; മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപവുമായി എല്‍ദോസ് പി കുന്നപിള്ളി

    ‘When the desert was gone, was there a need for a new desert?’; Eldos P Kunnapilly with personal insult against Mohammad Riyaz , www.thekeralatimes.com

    ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിനെതിരെ ഫെയ്സ് ബുക്കിലൂടെ വ്യക്തി അധിക്ഷേപവുമായി എം.എല്‍.എ എല്‍ദോസ് പി കുന്നപിള്ളി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ രാജിവെച്ചതില്‍ പ്രതികരിച്ചുകൊണ്ട്  മുഹമ്മദ് റിയാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്  നല്‍കിയ മറുപടിയിലാണ് എല്‍ദോസ് പി കുന്നപിള്ളി വ്യക്തി അധിക്ഷേപം നടത്തിയത്.

    ‘മരുമോന്‍ ഇല്ലാതായപ്പോള്‍ പുതിയൊരു മരുമോന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് സമയം കിട്ടുമ്പോള്‍ ചോദിച്ചു നോക്കു. മറുപടി കിട്ടാതിരിക്കില്ല.’ എന്നാണ് എല്‍ദോസ് കുന്നപിള്ളില്‍ റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുക്കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

    മരുമോൻ ഇല്ലാതായപ്പോൾ പുതിയൊരു മരുമോന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് സമയം കിട്ടുമ്പോൾ ചോദിച്ചു നോക്കു.. മറുപടി കിട്ടാതിരിക്കില്ല !! #ShameOnYouRiyas

    Posted by Eldose P Kunnapillil on Sunday, 27 September 2020

    യു.ഡി.എഫിന് കണ്‍വീനറുടെ ആവശ്യമുണ്ടോയെന്നും ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനറെന്നുമായിരുന്നു റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നത്.

    ‘യു.ഡി.എഫിന് ഇപ്പോള്‍ കണ്‍വീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോള്‍ യു.ഡി.എഫിന് കണ്‍വീനറുടെ ആവശ്യമുണ്ടോ? ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്ന് പറയുന്നത് മാത്രം കേള്‍ക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കണ്‍വീനര്‍? സംഘപരിവാര്‍, യു.ഡി.എഫ്, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ചില മാധ്യമ തമ്പുരാക്കന്മാര്‍, എന്നിവരടങ്ങിയ ‘എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറി മുന്നണി’

    കണ്‍വീനര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ ആര്‍.എസ്.എസ് തലവനല്ലേ? കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം സ്വയം രാജിയും വെച്ചു.’ റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 


    UDFന് ഇപ്പോൾ കൺവീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോൾ UDF ന് കൺവീനറുടെ ആവശ്യമുണ്ടോ ? RSS കാര്യാലയത്തിൽ നിന്ന് പറയുന്നത്...

    Posted by P A Muhammad Riyas on Sunday, 27 September 2020

    എം.എല്‍.എ എല്‍ദോസ് പി കുന്നപിള്ളിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. രാഷ്ട്രീയപരമായി ഉയര്‍ത്തിയ വിമര്‍ശനത്തോട് വ്യക്തിഹത്യാപരമായ പ്രതികരമാണ് എല്‍ദോസ് നടത്തിയതെന്നും രാഷ്ട്രീയമായ ചോദ്യത്തിന് രാഷ്ട്രീയമായ മറുപടിയല്ലേ നല്‍കേണ്ടതെന്നുമാണ് കുന്നപ്പള്ളിക്കെതിരെ ഉയർത്തുന്ന വിമർശനം.

    ഞായറാഴ്ചയാണ് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയാണെന്ന് ബെന്നി ബെഹ്‌നാന്‍ എം.പി അറിയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബെന്നി ബെഹ്‌നാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന ധാരണ കെ.പി.സി.സിയിലുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ രാജി. എന്നാല്‍ പ്രധാനമായി പാർട്ടിക്കാര്‍ പറയുന്നത് ബെന്നി ബെഹന്നാന്‍ ഉമ്മന്‍ ചാണ്ടിയില്‍നിന്നകന്ന് രമേശ് ചെന്നിത്തലയോട് കുടുതല്‍ അടുപ്പം കാണിച്ചു തുടങ്ങിയെന്നതാണ്. എ ഗ്രൂപ്പുകാരന്‍ എന്ന നിലയില്‍ നേടിയ മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നൊഴിയുന്നതിനുള്ള നീക്കങ്ങള്‍ ഇതോടെ സജീവമായെന്നും ഉമ്മന്‍ ചാണ്ടിയും കെപിസിസിയും ബെന്നി ബെഹന്നാനെ മാറ്റി ഹസ്സനെ ആക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെ നീക്കപ്പെടുന്നതിന് മുമ്പ് സ്ഥാനം രാജിവെയ്ക്കുകയാണ് ബെന്നി ബെഹന്നാന്‍ ചെയ്തത്.

    കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന ഒരു തീരുമാനത്തിനുമെതിരെ വിലങ്ങുതടിയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ബെന്നി ബെഹ് നാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.