• Breaking News

    വ്യവസായമന്ത്രി ഇ.പി.ജയരാജന് കോവിഡ്

    Industries Minister EP Jayarajan Covid , www.thekeralatimes.com

    വ്യവസായമന്ത്രി ഇ.പി.ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു. മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, മന്ത്രിയുടെ ഓഫിസ് ജീവനക്കാരിൽ 4 പേർ ക്വാറന്റീനിൽ പ്രവേശിച്ചു. മന്ത്രിയുടെ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.

    കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി തോമസ് ഐസക്കിനൊപ്പം ഇ. പി ജയരാജനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നാണ് മന്ത്രി ഇ.പി ജയരാജന്‍ കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലിരുന്നത്.

    കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഇദ്ദേഹത്തെ പരിയാരം ഗവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.