• Breaking News

    മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് ആദരമർപ്പിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം കുറിച്ചു

    Former President Pranab Mukherjee pays homage to Parliament , www.thekeralatimes.com

    പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം കുറിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് ആദരമർപ്പിച്ചാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. പ്രണബ് മുർജിയ്ക്ക് പുറമേ പണ്ഡിറ്റ് ജസ് രാജ്, രഘുവംശ് പ്രസാദ് സിംഗ് എന്നിവർക്കും സഭ ആദരാഞ്ജലി അർപ്പിച്ചു. ഒരു മണിക്കൂറിന് ശേഷമാവും ഇനി സഭാ നടപടികൾ പുനഃരാരംഭിക്കുക.

    ഡൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള കേസിലെ കുറ്റപത്രത്തിൽ സീതാംറാം യെച്ചൂരിയുടെ പേര് ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് സിപിഐഎം എംപിമാർ നൽകിയിട്ടുണ്ട്. മാത്രമല്ല, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികളുടെ ആത്മഹത്യ സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് സിപിഐഎമ്മും ഡിഎംകെയും നൽകിയിട്ടുണ്ട്.

    18 ദിവസം നീളുന്ന സഭാസമ്മേളനത്തിനിടെ, രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ ഒന്നിന് വർഷകാല സമ്മേളനം അവസാനിക്കും.