• Breaking News

    കർഷക ബില്ലിന് എതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികൾ; വിവാദ പരാമർശവുമായി കങ്കണ

    Protesters against the Farmers' Bill are extremists; Kangana Ranaut with controversial reference , www.thekeralatimes.com

    കേന്ദ്ര സർക്കാർ രാജ്യസഭയിൽ പാസാക്കിയ കർഷക ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ ബോളിവുഡ് നടി കങ്കണ. പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു.

    കർഷക ബില്ലിനെതിരെ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് വരുന്ന കർഷകർ പ്രതിഷേധിക്കുമ്പോഴാണ് ഇത്തരത്തിലൊരു പരാമർശവുമായി കങ്കണ രംഗത്തെത്തിയത്.

    ‘മോദിജി, ഉറക്കം നടിക്കുന്നവരെ ഒരിക്കലും ഉണർത്താൻ കഴിയില്ല. പൗരത്വ നിയമം കൊണ്ടുവന്നതിലൂടെ ഇവിടെ ഒരാൾക്കും പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്നിവിടെ ചോരപ്പുഴയൊഴുക്കിയത്’, കങ്കണ ട്വീറ്റ് ചെയ്തു.

    പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്നുകൊണ്ട് കഴിഞ്ഞ ദിവസമാണ് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയത്. ശബ്ദവോട്ടോടെയായിരുന്നു ബില്ലുകൾ കേന്ദ്രം പാസാക്കിയത്.

    ബില്ലിൽ പ്രതിഷേധിച്ച എംപിമാരെ രാജ്യസഭാദ്ധ്യക്ഷൻ സഭയിൽ നിന്നും ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ പ്രതിപക്ഷ എംപിമാർ രാജ്യസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കർഷകരും റാലിയായി പ്രതിഷേധിക്കുന്നുണ്ട്.