സംസ്ഥാനത്ത് സ്വർണ വില, നാല് ദിവസത്തെ വര്‍ധനവിനു ശേഷം ഇന്ന് കുറഞ്ഞു
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. നാല് ദിവസത്തെ വര്‍ധനവിനു ശേഷമാണു ഗ്രാമിന് 15ഉം രൂ പവന് 120ഉം രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് പത്തു രൂപയും, പവന് 80രൂപയും കൂടിയിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 4740 രൂപയിലും, പവന് 37920 രൂപയിലുമായിരുന്നു വ്യാപാരം.
കഴിഞ്ഞ രണ്ടും ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയിരുന്നു. ബുധനാഴ്ച്ച സ്വര്‍ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച് യഥാക്രമം 4730 രൂപയും പവന് 37840 രൂപയുമായിരുന്നു വില. കഴിഞ്ഞമാസം ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റെക്കോർഡ് വില.

