സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതനുസരിച്ച് സ്വർണം പവന് 4615 രൂപയിലും, 36,920 രൂപയിലുമാണ് വ്യാപാരം. തുടര്‍ച്ചയായി രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില നേരിയ തോതിൽ ഉയർന്നത്.
.വ്യാഴാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു, ഇതനുസരിച്ച് പവന് 36720 ആയിരുന്നു വില. ഗ്രാമിന് 4,590 രൂപയും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പവന് 38160രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

