കരൺ ജോഹറിന്റെ ജീവനക്കാരൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ
സംവിധായകൻ കരൺ ജോഹറിന്റെ ജീവനക്കാരൻ ക്ഷിതിജ് പ്രസാദ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ. മുംബൈ കോടതി ഒക്ടോബർ മൂന്ന് വരെയാണ് ക്ഷിതിജിനെ കസ്റ്റഡിയിൽ വിട്ടത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് നടപടി.
ഇന്നലെയാണ് നാർക്കോട്ടിത് കൺട്രോൾ ബ്യൂറോ ക്ഷിതിജിനെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ക്ഷിതിജിനെ എൻസിബി അറസ്റ്റ് ചെയ്തത്. ക്ഷിതിജിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ക്ഷിതിജ് നിഷേധിച്ചിരുന്നു. തന്നെ ഫ്രെയിം ചെയ്യുകയാണെന്നായിരുന്നു ക്ഷിതിജിന്റെ അവകാശവാദം.
നിരവധി മയക്കുമരുന്ന് ഏജന്റുമാരുമായി ക്ഷിതിജിന് ബന്ധമുണ്ടെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. എൻസിബിയുടെ പല ചോദ്യങ്ങൾക്കും ക്ഷിതിജ് വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. ക്ഷിതിജിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻസിബി കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടത്.