• Breaking News

    സ്വന്തമായി ഒരു വാഹനം ഇല്ലാത്തതുകൊണ്ട് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചു: അതിൽ തെറ്റെന്താണെന്ന് കെ.ടി.ജലീൽ

    He used his friend's vehicle because he did not have a vehicle of his own: KT Jalil asked what was wrong with it , www.thekeralatimes.com

    മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു പോകാൻ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റെന്താണെന്ന് കെ.ടി.ജലീൽ. ഔദ്യോഗിക പകിട്ടിൽ പോകേണ്ടെന്ന് കരുതി. സ്വന്തമായി ഒരു വാഹനം ഇല്ലാത്തതുകൊണ്ടാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും അദ്ദേഹം ഒരു മാധ്യമത്തോട് വ്യക്തമാക്കി.

    ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയപ്പോൾ കുടുംബസുഹൃത്തായ അരൂരിലെ വ്യവസായി എം.എസ്.അനസിന്റെ വീട്ടിലേക്കാണ് ജലീൽ ഔദ്യോഗിക വാഹനത്തിലെത്തിയത്. സ്റ്റേറ്റ് കാർ അവിടെയിട്ട് അനസിന്റെ സ്വകാര്യവാഹനത്തിൽ ഇഡി ഓഫീസിലെത്തുകയായിരുന്നു.