• Breaking News

    കളമശേരിയിൽ കണ്ടെയിന്മെന്റ് സോൺ; ലുലു മാൾ താത്കാലികമായി അടച്ചു

    Containment Zone at Kalamassery; Lulu Mall is temporarily closed , www.thekeralatimes.com

    കൊച്ചി: 
    കളമശേരിൽ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൊച്ചി ലുലു മാൾ ഇന്നു മുതൽ പൂർണമായും അടയ്ക്കും. കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ജില്ലാ ഭരണകൂടം കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചത്. ഇതാടെ ലുലു അധികൃതർ തന്നെ മാൾ അടക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

    ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളവരെ ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു. ഇന്നലെ 406 കോവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.