• Breaking News

    സ്വപ്ന സുരേഷിന് 2018ൽ മന്ത്രി പുത്രൻ വിരുന്നൊരുക്കി; ചിത്രങ്ങൾ ലഭിച്ചതിന് പിന്നാലെ വിശദാംശങ്ങൾ തേടി കേന്ദ്ര ഏജൻസികൾ

    Minister's son hosts party for Swapna Suresh in 2018; Central agencies sought details after receiving the pictures , www.thekeralatimes.com

    തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരു മന്ത്രി പുത്രൻ കൂടി കുരുക്കിൽ. കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് തലസ്ഥാനത്ത് മന്ത്രി പുത്രൻ വിരുന്നൊരുക്കിയതായി കേന്ദ്ര ഏജൻസികൾ  കണ്ടെത്തി. മന്ത്രി പുത്രന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് സ്വപ്‌നയാണ്. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയത്. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. വിരുന്നിന്റെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ തേടുകയാണ്.

    2018ൽ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു മന്ത്രി പുത്രന്റെ വിരുന്ന്. മറ്റൊരു സിപിഐഎം നേതാവിന്റെ മകനും വിരുന്നിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രി പുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വീഡിയോ ദൃശ്യങ്ങൾക്കായി അന്വേഷണം ആരംഭിച്ചു.

    വിരുന്നിന് പിന്നാലെയാണ് ലൈഫ് മിഷൻ കരാറിൽ മന്ത്രി പുത്രൻ ഇടനിലക്കാരനായതെന്നും സൂചനയുണ്ട്. കേന്ദ്ര ഏജൻസികൾ മന്ത്രി പുത്രനേയും ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.