• Breaking News

    മന്ത്രി വി.എസ് സുനിൽ കുമാറിന് കോവിഡ്; രോ​ഗബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രി

    Covid to Minister VS Sunil Kumar; The third minister to confirm the Rohingya , www.thekeralatimes.com

    കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽകുമാർ.

    അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു.

    സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ചൊവ്വാഴ്ച 4125 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

    തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂർ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസർകോട് 197, കോട്ടയം 169, കണ്ണൂർ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളിൽ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്.