• Breaking News

    എം.ഫില്‍ (ഹിന്ദി) എസ്.സി /എസ്ടി സീറ്റൊഴിവ്


    കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഹിന്ദി വകുപ്പ് നടത്തുന്ന എം.ഫില്‍ കോഴ്‌സില്‍ എസ്.സി/എസ്ടി വിഭാഗത്തില്‍ ഒഴിവുളള രണ്ട് സീറ്റിലേക്ക് സെപ്തംബര്‍ 30 ന് രാവിലെ 10 മണിക്ക് ഹിന്ദി വകുപ്പില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  എം.എ ഡിഗ്രിക്ക് ഹിന്ദി ഐച്ഛിക വിഷയമായി പഠിച്ച് 55% മാര്‍ക്കോടെ ജയിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്്, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളൊടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, 4 പാസ്‌പോര്‍ട്ട്് സൈസ് ഫോട്ടോയും ഫീസും (ഏകദേശം 8000/- രൂപ) സഹിതം  ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:  04842862500/2575954