• Breaking News

    വിവാദ ലോക്കര്‍ ഇടപാട് : പ്രതികരണവുമായി മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര; തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടിയ്ക്ക്

    Controversial locker deal: Minister EP Jayarajan's wife PK Indira responds; For legal action against false news , www.thekeralatimes.com

    കണ്ണൂര്‍ : വിവാദ ലോക്കര്‍ ഇടപാട് , പ്രതികരണവുമായി മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര. ബാങ്കില്‍ പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. കോവിഡ് പോസിറ്റീവായ മന്ത്രിയും ഭാര്യയും ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

    കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയതിനുശേഷം ക്വാറന്റീനില്‍ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവര്‍ ബാങ്കിലെത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിയണം.
    ബാങ്കില്‍നിന്നു തിരിച്ചെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേര്‍ ക്വാറന്റീനില്‍ പോകേണ്ടിവരികയും ചെയ്തു.