• Breaking News

    പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കുക; എം.എല്‍.എ ഓഫീസ് മാര്‍ച്ച് നടത്തി ഡി.വൈ.എഫ്.ഐ

    Palarivattom bridge scam; VK Ibrahimkunju resigns as MLA; MLA's office marches on DYFI , www.thekeralatimes.com

    കൊച്ചി:
    വി കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഴിമതിയുടെ നിത്യ സ്മാരകമായി, പകല്‍ക്കൊള്ള എന്ന വാക്കിനെ അന്യര്‍ത്ഥമാക്കുകയാണ് പാലാരിവട്ടം പാലം. ഇത്രയും വലിയൊരു അഴിമതി നടത്തിയ ഇബ്രാഹിം കുഞ്ഞിനെ എന്തുകൊണ്ട് മുസ്ലീം ലീഗ് പുറത്താക്കുന്നില്ലെന്നും എഎ റഹിം ചോദിച്ചു.

    ഉമ്മന്‍ ചാണ്ടിയും ഇബ്രാഹിംകുഞ്ഞും ഉള്‍പ്പെടെ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടേയും സ്വത്തുക്കള്‍ കണ്ട് കെട്ടി പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ തുക സര്‍ക്കാര്‍ ഈടാക്കണമെന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ആവശ്യപ്പെട്ടു.

    ജോ സെക്രട്ടറി വി കെ സനോജ്, സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ അന്‍ഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോളമന്‍ സിജു, എല്‍. ആദര്‍ശ്, എന്‍.ജി. സുജിത്ത് എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു. ബലക്ഷയം വന്ന പാലാരിവട്ടം മേല്‍പ്പാലം പൊളിച്ച് പുതിയത് പണിയുന്നതിന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. യു ഡി എഫ് കാലത്തെ ഏറ്റവും വലിയ അഴിമതിയാണ് ഇതിലൂടെ പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് ആദ്യം മുതല്‍ക്കെ അഴിമതിക്കെതിരായ സമരത്തിന് മുന്നില്‍ നിന്ന ഡി.വൈ.എഫ്.ഐ. എംഎല്‍എ ഓഫീസിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.