• Breaking News

    തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; കോഫേപോസ ചുമത്തുന്നതില്‍ ആശയക്കുഴപ്പം

    Thiruvananthapuram gold smuggling case; Confusion in the imposition of Cofeposa , www.thekeralatimes.com

    തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കോഫേപോസ ചുമത്തുന്നതില്‍ ആശയക്കുഴപ്പം. കോഫേപോസ ചുമത്തിയാലും സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. പ്രതികള്‍ പുറത്തു പോയി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് തടയാനാണ് കോഫേപോസ ചുമത്തുന്നത്. എന്നാല്‍ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ പ്രതികള്‍ പുറത്തു പോകില്ലെന്നത് സ്റ്റിയറിംഗ് കമ്മിറ്റി പരിഗണിച്ചേക്കും.

    കസ്റ്റംസ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടിയതിനെ തുടര്‍ന്നാണ് കോഫേപോസ ചുമത്താന്‍ നീക്കം നടന്നത്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതി സന്ദീപിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ആണ് ജാമ്യം അനുവദിച്ചത്.