• Breaking News

    ‘നിങ്ങൾ എന്തൊരു മികവാണ് കാഴ്ചവച്ചത്’; വൈറസിനെതിരായ പോരാട്ടത്തിൽ മോദി തന്നെ അഭിനന്ദിച്ചതായി ഡോണൾഡ് ട്രംപ്

    ‘What excellence you have shown’; Donald Trump has praised Modi for his fight against the virus , www.thekeralatimes.com

    വാഷിങ്ടൺ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി അമേരിക്കൻ പ്രസിഡന്റ് ‍‍ഡോണൾഡ് ട്രംപ്. നെവാഡയിലെ തിര‍ഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ ഈ വെളിപ്പെടുത്തൽ.

    ‘മോദി എന്നെ വിളിച്ച്, പരിശോധനയുടെ കാര്യത്തിൽ നിങ്ങൾ എന്തൊരു മികവാണു കാഴ്ചവച്ചതെന്ന് അഭിനന്ദിച്ചു’ – ട്രംപ് പറഞ്ഞു.

    ഇന്ത്യയടക്കമുള്ള വലിയ രാജ്യങ്ങളിലേതിനേക്കാൾ കോവിഡ് ടെസ്റ്റുകൾ നടത്താൻ യുഎസിനു കഴിഞ്ഞെന്ന് പറഞ്ഞ ട്രംപ്, തന്റെ എതിരാളിയും ഡമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

    വൈറസ് യുഎസിലേക്ക് എത്തിയ കാലത്ത് ബൈഡനായിരുന്നു അധികാരത്തിലെങ്കിൽ ലക്ഷക്കണക്കിന് അമേരിക്കക്കാർ മരിച്ചുവീഴുമായിരുന്നെന്നും ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടത്തിയ പക്ഷിപ്പനി പ്രതിരോധം വലിയ ദുരന്തമായിരുന്നെന്നും ട്രംപ് ആരോപിച്ചു.