• Breaking News

    കെഎസ്ആര്‍ടിസിക്ക് പുതിയ കമ്പനി ‘സിഫ്റ്റ്’ 100 ബസുകള്‍ വാങ്ങുമെന്ന് മന്ത്രി

    The minister said that the new company 'Sift' will buy 100 buses for KSRTC , www.thekeralatimes.com

    കെഎസ്ആര്‍ടിസിക്ക് പുതിയ കമ്പനി വരുന്നു. കെഎസ്ആര്‍ടിസി സിഫ്റ്റ് (SIFT) എന്നപേരിലാണ് പുതിയ ഉപകമ്പനി രൂപീകരിക്കുന്നത് എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കെഎസ്ആര്‍ടിസി പുതിയ 100 ബസുകള്‍ വാങ്ങിക്കുന്നതായും മന്ത്രി. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉത്തേജന പാക്കേജിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

    കിഫ്ബിയുടെ സഹായത്തോടെയായിരിക്കും ബസുകള്‍ വാങ്ങുക. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലായിരിക്കും സിഫ്റ്റ് ആരംഭിക്കുക. 72 എക്‌സ്പ്രസ്, 20 സെമി സ്ലീപ്പര്‍, 8 സ്ലീപര്‍ എന്നിങ്ങനെയായിരിക്കും ബസുകള്‍ വാങ്ങിക്കുന്നത്.

    കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി കണക്കിലെടുത്താണ് നീക്കം. ഈ വര്‍ഷം 2000 കോടിയായിരിക്കും നല്‍കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ 4160 കോടിയാണ് ഈ തുക കൂടി ചേര്‍ത്ത് കെഎസ്ആര്‍ടിസിക്ക് നല്‍കിയിരിക്കുന്നത്. 961 കോടി പലിശ ഇനത്തില്‍ എഴുതി തള്ളുമെന്നും 3194 കോടി വായ്പ ഓഹരിയാക്കി മാറ്റുമെന്നും വിവരം. വിവിധ സ്ഥാപനങ്ങളില്‍ അടക്കാനുള്ള 255 കോടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചും മറ്റും സര്‍ക്കാര്‍ നല്‍കും.

    അടുത്ത ജനുവരിയോടെ ബസുകള്‍ ഓടിക്കുമെന്നും മന്ത്രി. കൂടാതെ അടുത്ത മാസം തന്നെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.