കാരോട് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയിൽ സാഹിത്യ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
കാരോട്: കാരോട് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 'കട്ടൻ ചായയും ചുട്ട പപ്പടവും' എന്ന പേരിൽ വ്യത്യസ്തമായാണ് സദസ്സ് സംഘടിപ്പിച്ചത്. യുവകവി സുമേഷ് കൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന സാഹിത്യ ചർച്ചയിൽ കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ്റെ ' മനുഷ്യനൊരാമുഖവും', 'സമുദ്രശില'യും ചർച്ച ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി ഡോ.എസ്.കെ.അജയ്യകുമാർ, മോഹനചന്ദ്രൻ, ഷൈജു, രജീഷ്, അനോദ്, എന്നിവർ നേരിട്ടും ഗ്രന്ഥശാല പ്രസിഡന്റ് ഡി.എസ്.തമ്പി, കവയത്രിമാരായ എം.ടി.രാജലക്ഷ്മി, സുഗുണാ രാജൻ, അധ്യാപികമാരായ പ്രഭജ, സരിത, മഹിമ എന്നിവർ ഓൺലൈനായും പങ്കെടുത്തു. വായനശാലയിലും, പുസ്തകങ്ങളിലും താല്പര്യം ഉള്ളവരെ കണ്ടെത്തി വായനശാലയുടെ പ്രവർത്തനം മെച്ചപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സദസ്സ് സംഘടിപ്പിച്ചത്. വരും ദിനങ്ങളിൽ ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.


