• Breaking News

    മഹാകവി അക്കിത്തം ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

    The great poet Akkitham is no longer remembered; The body was cremated with official honors , www.thekeralatimes.com

    പാലക്കാട്:
    മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പാലക്കാട്ടെ കുമരനെല്ലൂര്‍ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.

    തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 8.10നായിരുന്നു അന്ത്യം. ദീര്‍ഘനാളായി ശാരീരിക അവശതകളെതുടര്‍ന്ന് ചികിത്സയിലായിരുന്നു.

    വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തില്‍ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയായിരുന്നു. കവിതക്കു പുറമെ നിരവധി ചെറുകഥകളും ലേഖനങ്ങളും, വിവര്‍ത്തനങ്ങളും, തൂലികാചിത്രങ്ങളുടെയും സ്രഷ്ടാവാണ്. നാടകനടനായും സാമൂഹ്യപരിഷ്‌കര്‍ത്താവായും വേഷമിട്ടിരുന്നു.