• Breaking News

    നടിയുടെ പരാതിയിൽ തിരിച്ച് നോട്ടീസയച്ചു അനുരാഗ് കശ്യപ്, വെട്ടിലായി നടി

    Anurag Kashyap sends back notice on actress' complaint , www.thekeralatimes.com

    മുംബൈ:
    ബോളിവുഡിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് അനുരാഗ് കശ്യപ്. ഗാങ്‌സ് ഓഫ് വസൈപൂർ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ഇദ്ദേഹം. സമൂഹ മാധ്യമങ്ങൾ വളരെ സജീവമാണ് അനുരാഗ് കശ്യപ്. സർക്കാരിനെതിരെ വളരെ ശക്തമായ വിമർശനങ്ങൾ ആണ് ഇദ്ദേഹം നടത്താറുള്ളത്. അടുത്തിടെ സംവിധായകനെതിരെ ഒരു കേസ് ഫയൽ ചെയ്തിരുന്നു. വർഷങ്ങൾക്കു മുൻപ് സംവിധായകൻ തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് കൊണ്ടാണ് നടി കേസ് ഫയൽ.

    പായൽ ഘോഷ് എന്ന നടിയാണ് ഇത്തരത്തിൽ കേസ് ഫയൽ ചെയ്തത്. പിന്നീട് നടി തന്നെ ട്വിറ്ററിൽ വന്ന് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ പലരും നടിയെ വിശ്വാസത്തിലെടുത്ത് ഇല്ല എന്നതാണ് വസ്തുത. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന തരത്തിലുള്ള പ്രചാരണം അന്ന് തന്നെ നിലനിന്നിരുന്നു. കങ്കണ റണാവത് മാത്രമാണ് പായൽ ഘോഷിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത്.

    ഇപ്പോൾ ഈ കേസിൽ സംവിധായകൻ അനുരാഗ് കശ്യപ് തന്നെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. നടിയെ താൻ ഉപദ്രവിച്ചു എന്നു പറയുന്ന തീയതിയിൽ താൻ ഇവിടെ ഇല്ലായിരുന്നു എന്നും ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ശ്രീലങ്കയിൽ ആയിരുന്നു എന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഇത് തെളിയിക്കുന്ന തെളിവുകളും സംവിധായകൻ അന്വേഷണ ഏജൻസിക്ക് കൈമാറി.

    ഇതിലൂടെ നടി പൂർണമായി വെട്ടിലായി എന്നാണ് ട്വിറ്ററിൽ പറയപ്പെടുന്നത്. രാഷ്ട്രീയ കാരണങ്ങൾ മുൻനിർത്തി സംവിധായകനെതിരെ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പടച്ചുവിട്ടത്തിന് നിരവധി ആളുകളാണ് നടിയെ ട്രോളി കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഈ വിഷയത്തിൽ ഇതുവരെ നടിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.