• Breaking News

    കുസാറ്റ് ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് ഒഴിവ്



    കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍  ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് ഗ്രേഡ് III ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 55% മാര്‍ക്കോടെ മെക്കാനിക്കല്‍ / കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്ക്, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ തത്തുല്യ വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദം, കൂടാതെ  സര്‍വ്വകലാശാല വകുപ്പുകള്‍/ എഞ്ചിനീയറിങ് കോളേജ് ഇവയില്‍ കാഡ്/കാം ലാബുകളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 38,430/- രൂപ. അപേക്ഷാഫീസ് 700/-രൂപ (ജനറല്‍/ഒ.ബി.സി), എസ്.സി./എസ്.ടി: 140/-രൂപ. കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.ac.in വഴി നവംബര്‍ 18 വരെ അപേക്ഷിക്കാം. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ പകര്‍പ്പ് വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം  എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ഫീസ് രസീതിന്റെയും പകര്‍പ്പുകള്‍ സഹിതം നവംബര്‍ 26നകം 'ആപ്ലിക്കേഷന്‍ ഫോര്‍   പോസ്റ്റ് ഓഫ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് III  ഇന്‍ ദ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്  ഓണ്‍  കോണ്‍ട്രാക്റ്റ് ബേസിസ്' എന്ന്് രേഖപ്പെടുത്തിയ കവറില്‍ രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി-682022 എന്ന വിലാസത്തില്‍ ലഭിക്കണം.