• Breaking News

    പ്രതിഫലം കുറയ്ക്കാൻ തയ്യാറായില്ല എന്ന മനോരമയുടെ പ്രചാരണം തെറ്റ്; നടൻ ബൈജു

    Manorama's propaganda that he was not ready to reduce the salary was wrong; Actor Baiju , www.thekeralatimes.com

    സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ഒരുപാട് ആളുകൾ അവരുടെ പ്രതിഫലം വെട്ടി കുറച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ആണ് എല്ലാവരും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ ചില നടന്മാർ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ല, അല്ലെങ്കിൽ അവർ പ്രതിഫലം കൂട്ടി ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. മനോരമ ന്യൂസ് ആണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വന്നത്. നടൻ ബൈജു പ്രതിഫലം കൂടുതൽ ആവശ്യപ്പെട്ടു എന്നാണ് അവർ നൽകിയ വാർത്ത.

    എന്നാൽ ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്നും അത്തരത്തിലൊരു ആവശ്യം താൻ ഉന്നയിച്ചിട്ടില്ല എന്നും നടൻ ബൈജു പറയുന്നു. ഫേസ്ബുക്ക് ലൈവിൽ ആണ് മനോരമയുടെ വാർത്തയ്ക്ക് മറുപടിയുമായി ബൈജു എത്തിയത്. ഒരു നിർമ്മാതാവിനോടും താൻ ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല എന്നും ബൈജു പറയുന്നു.

    20 ലക്ഷം രൂപയാണ് ബൈജു പുതിയ പടത്തിനു വാങ്ങുന്ന പ്രതിഫലം. ഇതിൻറെ ധാരണ പത്രത്തിലും ഒപ്പുവെച്ചതാണ്. ഫെബ്രുവരി ആദ്യവാരം ആണ് എന്നിട്ട് ചിത്രത്തിൻറെ ഭാഗമാകുന്നത്. അതേ സമയത്തുതന്നെയാണ് മിന്നൽ മുരളി എന്ന സിനിമയുടെ ഷൂട്ടിംഗ് വയനാട് നടക്കുന്നത്. അതേ സിനിമയിലും 20 ലക്ഷം രൂപയായിരുന്നു പ്രതിഫലം.

    8 ലക്ഷം രൂപയ്ക്കാണ് ആദ്യം എഗ്രിമെൻറ് സൈൻ ചെയ്തത് എന്നാണ് വാർത്തകളിൽ വന്നത്. എന്നാൽ ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്നും അത്തരത്തിലൊരു എഗ്രിമെൻറ് ഉണ്ടെങ്കിൽ തനിക്ക് അതൊന്നും കാണണമെന്നും ആണ് ബൈജു പറയുന്നത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് 5 ലക്ഷം രൂപ കുറയ്ക്കുവാൻ ബൈജു ആവശ്യപ്പെട്ടതാണ്. പട്ടാഭിരാമൻ എന്ന സിനിമയിൽ തന്നെ ശമ്പളം 15 ലക്ഷം രൂപ ആയിരുന്നു. എന്താണ് ഈ 8 ലക്ഷം രൂപയുടെ കണക്ക് എന്നും തനിക്ക് മനസ്സിലാകുന്നില്ല എന്നും ബൈജു പറയുന്നു.

    ഈ സിനിമയുടെ പ്രൊഡ്യൂസർ നല്ല ബുദ്ധിമാൻ ആണെന്നും ഇത്തരത്തിലൊരു വിവാദം സൃഷ്ടിച്ചത് മൂലം ചിത്രത്തിന് വലിയ രീതിയിലുള്ള പ്രമോഷൻ ആണ് നേടിയെടുത്തത് എന്നും ബൈജു തമാശ രൂപേണ പറയുന്നു.