അമ്മയ്ക്കും മക്കള്‍ക്കും കൈത്താങ്ങായി ബിജെപി ; തകര്‍ന്നു വീണു തുടങ്ങിയ വീടിന്റെ പുനര്‍നിര്‍മാണം തുടങ്ങി ബിജെപി പ്രവര്‍ത്തകര്‍
തൃശ്ശൂര്‍ : പോര്‍ക്കുളം പഞ്ചായത്ത് അകതിയൂര്‍ എട്ടാം വാര്‍ഡില്‍ വില്‍സന്‍ – സീന ദമ്പതികളുടെ തകര്‍ന്നു വീണു തുടങ്ങിയ വീടിന്റെ പുനര്‍നിര്‍മാണം ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖമുള്ള അമ്മയും മക്കളും കഴിഞ്ഞ രണ്ടു മാസം മുമ്പ് മുതല്‍ വീടിനോട് ചേര്‍ന്ന് കെട്ടിയ ഷെഡ്ഡില്‍ ആയിരുന്നു താമസം.
വീട് അറ്റകുറ്റ പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും ബന്ധപ്പെട്ട പലരോടും സഹായ അഭ്യര്‍ത്ഥന നടത്തിയെങ്കിലും അവരെല്ലാം മുഖം തിരിച്ചതിനെ തുടര്‍ന്ന് വീടിന്റെ പുനര്‍നിര്‍മാണം ബിജെപി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.അനീഷ് കുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അഡ്വ.അനീഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
പോര്‍ക്കുളം പഞ്ചായത്ത് അകതിയൂര്‍ എട്ടാം വാര്‍ഡില്‍ വില്‍സന്‍ – സീന ദമ്പതികളുടെ തകര്‍ന്നു വീണു തുടങ്ങിയ വീടിന്റെ പുനര്‍നിര്‍മാണം ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്ന് ആരംഭിച്ചു.
വാര്‍ദ്ധക്യ സഹജമായ അസുഖമുള്ള അമ്മയും മക്കളും കഴിഞ്ഞ രണ്ടു മാസം മുമ്പ് മുതല്‍ വീടിനോട് ചേര്‍ന്ന് കെട്ടിയ ഷെഡ്ഡില്‍ ആണ് താമസം. വീട് അറ്റകുറ്റ പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും ബന്ധപ്പെട്ട പലരോടും സഹായ അഭ്യര്‍ത്ഥന നടത്തിയെങ്കിലും അവരെല്ലാം മുഖം തിരിച്ചു. ഈ സാഹചര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആ ചുമതല ഏറ്റെടുക്കുകയായിരുന്നു. പാവപ്പെട്ട കുടുംബത്തെ സഹായിക്കാന്‍ വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന സഹപ്രവര്‍ത്തകരെ കണ്ട് അഭിനന്ദിച്ചു
പോർക്കുളം പഞ്ചായത്ത് അകതിയൂർ എട്ടാം വാർഡിൽ വിൽസൻ - സീന ദമ്പതികളുടെ തകർന്നു വീണു തുടങ്ങിയ വീടിന്റെ പുനർനിർമാണം ബിജെപി...
Posted by Adv K K Aneeshkumar on Sunday, 18 October 2020

