• Breaking News

    ആദം ജോണിലെ നായിക മിഷ്ടി മരിച്ചെന്ന് വ്യാജ വാർത്ത; പ്രതികരണവുമായി താരം

    Fake news that Adam John's heroine Mishti is dead; Star with reaction , www.thekeralatimes.com

    ബം​ഗാളി നടി മിഷ്തി മുഖർജി  മരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ  വാർത്തയായിരുന്നു. എന്നാൽ  ചില മാധ്യമങ്ങൾ മരിച്ചത് നടി മിഷ്ടി ചക്രവർത്തിയാണെന്നാണ്
    വാർത്ത നൽകിയത്.

    ഇപ്പോഴിതാ  ഇതിനെതിരെ   പ്രതികരിച്ചിരിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് മരിച്ചത് താനല്ല എന്ന് താരം അറിയിക്കുന്നത്.

    “ചില വാർത്തകൾ പറയുന്ന പ്രകാരം  ഞാനിന്ന് മരിച്ചു…ദൈവാനു​ഗ്രഹം കൊണ്ട് ഇപ്പോൾ  ആരോ​ഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാൾ ജീവിക്കാനുണ്ട്”. വ്യാജ വാർത്തകൾക്കെതിരേ മിഷ്ടി കുറിച്ചു. ആദം ജോൺ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഷ്ടി.