ദേഹാസ്വാസ്ഥ്യം; മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
അതേസമയം മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിലേക്ക് മാറുകയും ചെയ്തു. ഇതിനിടെയാണ് മന്ത്രിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

