• Breaking News

    'പഠിക്കാൻ പഠിക്കാം' സൗജന്യ ഓൺലൈൻ കൗൺസിലിംഗ്






    പഠിക്കാൻ പഠിക്കാം' സൗജന്യ ഓൺലൈൻ  കൗൺസിലിംഗ് 

     തൃശൂർ: ലോക മാനസികാരോഗ്യ ദിനാചരണവുമായി ബന്ധപ്പെട്ട് മണപ്പുറം ഫൌണ്ടേഷന്റെ നേതൃത്വത്തിലുള്ള വല പാട് മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂൾ കൗൺസിലിംഗ് സെല്ലിന്റെ നേൃത്വത്തിൽ  'പഠിക്കാൻ പഠിക്കാം' സൗജന്യ ഓൺലൈൻ  കൗൺസിലിംഗ് സേവനം ആരംഭിച്ചു.  കുട്ടികളിലെ വിവിധ പഠന പ്രശ്നങ്ങൾ, പഠന പിന്നോക്കാവസ്ഥ, ശ്രദ്ധ - ഏകാഗ്രത - ഓർമ്മക്കുറവ്,  സ്വഭാവ, പെരുമാറ്റ വൈകല്യങ്ങൾ എന്നിവയ്ക്ക് ഒരു മാസം നീണ്ടു നിൽക്കുന്ന  ഈ സേവനം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ലഭ്യമാകുമെന്ന് പ്രിൻസിപ്പാൾ മൃദുല മധു അറിയിച്ചു. നാലിനും 13നുമിടയിൽ പ്രായമുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഓൺലൈനായി മാർഗ്ഗ നിർദ്ദേശങ്ങൾ ഈ സേവനം വഴി ലഭിക്കും. കൗൺസിലർ ജസ്ന രാജൻ, സ്പെഷ്യൽ ട്രെയിനർ (ലേണിങ് ഡിസബിലിററി)  ഇന്ദു വേണു എന്നിവർ നേതൃത്വം നൽകും. വിളിക്കേണ്ട നമ്പർ: 9946773143