• Breaking News

    വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി 100 കോടി ഡോളര്‍ മാറ്റിവെച്ച്‌ ഗൂഗിള്‍

    Google has set aside $ 1 billion to pay for news media

    വ്യത്യസ്തതയുള്ള വാര്‍ത്താനുഭവത്തിനായി ഗുണമേന്മയുള്ള ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി തങ്ങള്‍ പ്രതിഫലം നല്‍കുമെന്നും ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സാമ്ബത്തിക പ്രതിബദ്ധതയാണിതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് 100 കോടി ഡോളറാണ് ‌ ഗൂഗിള്‍ മാറ്റിവെച്ചിരിക്കുന്നത്‌.

    പ്രസാധകര്‍ക്കും വായനക്കാര്‍ക്കും നേട്ടമുള്ള ഒരു പുതിയ ഉല്‍പ്പന്നമാണ് ഗഗൂഗിള്‍ ന്യൂസ് ഷോകേസ്. വായനക്കാര്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്തകളെ കുറിച്ച്‌ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതിനും പ്രസാധകര്‍ക്ക് വായനക്കാരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ഗൂഗിള്‍ ന്യൂസ് ഷോക്കേസിലൂടെ സാധിക്കും.