രാജ്യത്ത് 24 മണിക്കൂറിനിടെ 81,484 പേർക്ക് രോഗം; മരണം 1,095, രോഗബാധിതർ 64 ലക്ഷത്തിലേക്ക്
ഇന്ത്യിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 99,773 ആയി ഉർന്നു. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,42,217 പേർ ചികിത്സയിലാണ്. ഇതുവരെ 53,52,078 പേർ രോഗമുക്തരായി.
ഒക്ടോബർ ഒന്നുവരെ 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,97,947 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. ആന്ധ്രാപ്രദേശും കർണാടകയുമാണ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ളത്.
ആന്ധ്രാപ്രദേശിൽ 7,00,235 കേസുകളും കർണാടകയിൽ 6,11,837 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 6,03,290 പേർക്കാണ് രോഗം. ഉത്തർപ്രദേശിൽ 4,03,101 കേസുകളും ഡൽഹിയിൽ 2,82,752 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

