• Breaking News

    തിരുവനന്തപുരം സ്വർണക്കടത്ത് : കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും

    Thiruvananthapuram: Karat Faisal will be arrested today , www.thekeralatimes.com

    തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും. 12 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുക.
    സ്വർണ കള്ളക്കടത്തിൽ കാരാട്ട് ഫൈസലിന്റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.

    കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസിൽ നിർണായകമായത്. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ കാരാട്ട് ഫൈസലാണ്. സ്വർണക്കടത്തിന് കാരാട്ട് ഫൈസൽ നൽകിയ പണം രാഷട്രീയ നേതാക്കളുടേയാണെന്നും റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ രാഷ്ട്രീയ നേതാക്കള ചോദ്യം ചെയാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

    ഇന്നലെയാണ് കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നത്തുന്നത്. കൊടുവള്ളി നഗരസഭാ കൗൺസിലറായ കാരാട്ട് ഫൈസലിനെ ഇന്നലെ രാവിലെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വണ്ടിയിൽ കയറ്റി കൊണ്ടുപോയത്. കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘമാണ് പുലർച്ചെ റെയ്ഡിനെത്തിയത്.