കേരള സർക്കാരിന്റെ കശുമാങ്ങ പാനീയം ഒസിയാന വിപണിയിലെത്തുന്നു
കാർബണേറ്റ് ചെയ്ത കശുമാങ്ങ പാനീയം ഒസിയാന വിപണിയിലെത്തുന്നു. കേരള സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഒസിയാന വിപണിയിലെത്തുന്നത്. ഒരു കുപ്പിക്ക് 25 രൂപയാണ് വില. കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് ആണ് ഉത്പന്നം പുറത്തിറക്കുന്നത്.
കൃഷിമന്ത്രി വി.എസ് സുനിൽകുമാർ ഓസിയാന വിപണനോദ്ഘാടനം നിർവ്വഹിച്ചു. വിവിധ പോഷക ഗുണങ്ങളുള്ള ഈ ഉത്പന്നം വിറ്റാമിൻ സി യുടെ കലവറയാണ്. മലബാർ ഗ്രൂപ്പിലുള്ള 5500 ഹെക്ടർ കശുമാവിൻ ഗോഡ് ജില്ലയിലെ മൂളിയാറിലാണ് ഒസിയാന ഉത്പാദിപ്പിക്കുന്നത്. കാർഷിക സർവകലാശാലയുമായി സഹകരിച്ചാണ് നിർമാണം.