• Breaking News

    സി പി എമ്മിലെ പലരും ഇനി കുടുങ്ങും: ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

    Many in CPM will be arrested: Mullappally Ramachandran reacts after arrest of Bineesh Kodiyeri , www.thekeralatimes.com

    തിരുവനന്തപുരം:
    ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കൊടിയേരി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിനീഷിന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായാണ് ബന്ധം. ബിനീഷ് കസ്റ്റഡിയിലായതിനുപിന്നാലെ സി പി എമ്മിലെ പലരും കുടുങ്ങുമെന്ന് അദ്ദേഹവും വ്യക്തമാക്കി.

    ബിനീഷിന് സി പി എമ്മുമായി ബന്ധമില്ലെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. ബി ജെ പി ഇടപെട്ടില്ലെങ്കില്‍ മയക്കുമരുന്ന് കേസ് സന്വേഷണം സി പി എം നേതാക്കളിലേക്കെത്തും. സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനിലേക്കും അന്വേഷണം എത്തണമെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.